Pages

Friday, February 18, 2011

ഒരു കടവ്....

ഒരു കടവ്....
അകലെ നിന്ന് വരുന്ന ഒരു തോണി 
വിജനം,മൂകത ,മരവിപ്പ്...
അടുത്തുള്ള  ചുടലക്കളത്തിലെ-
പാതി വെന്ത മാംസത്തിന്റെ ഗന്ധം.......
ഭൂമി വിറങ്ങലിച്ച നാളുകള്‍..
നഷ്‌ടമായ സ്വപ്‌നങ്ങള്‍...........
ചത്തൊടുങ്ങിയ കുറെ കുരുന്നുകള്‍...
കയ്യിലുള്ളത് കുറേ ഓര്‍മ്മകളുടെ ഭാണ്ടക്കെട്ടുകള്‍ മാത്രം.
അക്കരെ തിരിനാളമായീ തെളിഞ്ഞത് 
ശവവണ്ടി ആയിരുന്നോ?....
ഉത്തരമറിയാ കടങ്കഥ പോലെ_
മറക്കാന്‍ ശ്രമിച്ചു ആ മനുഷ്യന്‍ തന്റെ ജീവിതം..
ആ ചുടലക്കളത്തില്‍