Pages

Sunday, February 21, 2010

ഇരകള്‍

വിരല്‍ത്തുമ്പിലെ ലോകം
വെറുതേയറിയാന്‍ യാത്ര തുടങ്ങീ,
വഴിയറിയാതെ..വഴിയിലവന്‍ കണ്ടു,
പലതരം വലകള്‍
വെറുതേ കിട്ടുന്ന സ്വര്‍ണ്ണ വലകള്‍...

അവനും കടലിലറങ്ങീ -
രാത്രികള്‍ക്ക് ആയുസ്സ് കുറഞ്ഞു......
അവന്റെ പാഠങ്ങള്‍-
പച്ചവെള്ളത്തിനും മെരുക്കാന്‍
കഴിയാത്ത ദാഹമുന്ടെന്നതും;
പാപമെന്നത് വെറും പിണ്ണാക്കാണെന്നുമൊക്കെ
അവന്‍ ചൊല്ലി പഠി ച്ചു.....
ഒരു കടലില്‍ നിന്ന് മറുകരയിലേക്ക്
ഇരകളെ തേടി അവനലഞ്ഞു .
.
സ്രാവുകള്‍ അവന്റെ വല മുറിച്ചു
പരല്‍മീനുകള്‍ അവനെ പരിഹസിച്ചു..

വലിയ മീനുകള്‍ അവനെ വിഴുങ്ങി..
അവയവങ്ങളെ വീതിച്ചെടുത്തു...
എല്ലാം കൂടീ കീറിയ വലകള്‍ നെയ്തെടുത്തു..
ഇനിയും വലിയ ഇരകള്ക്കായീ...

Tuesday, February 16, 2010

ഒരു സാക്ഷിക്കു പറയാനുള്ളത്...

ആ പുഴക്കും പറയാനൊരു കഥയുണ്ട്;

എന്നാലത് കേള്‍ക്കാന്‍ ആരുമുണ്ടായില്ല..
അവളുടെ കാമുകന്മാര്‍ പറന്നകന്നിരുന്നു....
വന്ധ്യയായവളെ കളിയാക്കുവാന്‍ കുറെ-
മംസപിണ്ട്ടങ്ങളും ആര്‍ത്തിയോടെ -
പെരുകുന്ന ആഫ്രിക്കന്‍ പായലുകളും മാത്രം....
ഒടുക്കം അവളുടെ ചിറകുകളരിയാന്‍ അവരെത്തി-
അവളുടെ കൊഞ്ചലുകള്‍ കൊണ്ടവര്‍ക്ക്
ടര്‍ബയിന്‍ തിരിക്കണമത്രേ.....
എന്നാലവരെ അമ്പരപ്പിച്ചു കൊണ്ടവള്‍
ആത്മഹത്യാ ചെയ്തു;ഒന്നും കരുതിവക്കാതെ